കാസര്‍കോട്: റോഡില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ട ആള്‍ ആശുപത്രിയില്‍ മരിച്ചു. പാണത്തൂര്‍
കുണ്ടുപ്പള്ളി സ്വദേശി ബാലകൃഷ്ണന്‍(54) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പരിക്കേറ്റ നിലയില്‍ റോഡില്‍ നാട്ടുകാര്‍ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രദീപ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. പരേതനായ ചെനിയന്‍ നായിക്കിന്റെയും പാര്‍വ്വതി ഭായിയുടെയും മകനാണ്.
