കോഴിക്കോട്: കോഴിക്കോട് വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാന്റിനിലാണ് തീപിടിത്തം ഉണ്ടായത്. പുതിയ സ്റ്റാന്‍ന്റിനടുത്തുള്ള കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ ആണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമായതിനാൽ ഇവിടെ ജനത്തിരക്ക് കൂടുതലാണ്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്ന് പടര്‍ന്ന തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
