കാസർകോട്: പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
കോളിയടുക്കത്തെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എം.സീതാകുമാരി(42)യാണു മരിച്ചത്. കിഴക്കുംകര കുശവൻകുന്നിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.
ബന്ധുക്കളുടെ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടു ത്തു. മൃതദേഹം പോസ്‌റ്റ്മോർട്ട ത്തിനായി പരിയാരം ഗവ.മെഡി ക്കൽ കോളേജിലേക്കു മാറ്റി. വാഴക്കോട് ശിവജി നഗറിലെ പരേതനായ മുല്ലച്ചേരി ഗോപാലൻ നായരുടെയും
നാരായണിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഗിരിജ കൊളത്തൂർ, രാധാകൃഷ്‌ണൻ വാഴക്കോട്, സുനിത ചട്ടഞ്ചാൽ.
