കാസര്‍കോട്: കൊടവഞ്ചിയില്‍ വയോധികയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാടകം, ശാന്തിനഗര്‍ സ്വദേശിനി കെ ജാനകി(70) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് രാഘവന്റെ മരണശേഷം ജാനകി മകള്‍ കൊടവഞ്ചിയിലെ ബിന്ദുവിന്റെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. മരുമകന്‍: സുകുമാരന്‍(കൊടവഞ്ചി). സഹോദരങ്ങള്‍: നാരായണന്‍, സരോജിനി, പരേതരായ കൊട്ടന്‍ കാരണവര്‍, വെള്ളച്ചി.
