കണ്ണൂര്‍: നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം, തൈക്കടപ്പുറം, സീറോഡ് സ്വദേശിയായ 54കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 2022ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. ജയിലില്‍ ഉണ്ടായ മരണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
