ആലപ്പുഴ: ചെറിയ കലവൂരിൽ പൊലീസ് ഉദ്യോഗസ്ഥർ ഹോംസ്റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ. കളമശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജയ് സരസനെ(55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അജയ് കലവൂരിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതോടെ ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജയ്ക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
