കൊല്ലം: ഉമ്മയെയും മകനെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, കൊട്ടിയം, തഴുത്തല, പി.കെ ജംഗ്ഷനു സമീപം എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നസിയത്തിന്റെ കഴുത്തില്‍ മുറിവേറ്റ പരിക്കുണ്ട്. മകന്‍ ഷാനെ മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കൊട്ടിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
