കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡ്രൈവറായ യുവാവ് മരിച്ചു. പരവനടുക്കം മാടിക്കാലിലെ എം.ജഗദീഷ്(36) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തറവാട് ശ്മശാനത്തില്‍ നടന്നു. പരേതനായ ടി. ബാലകൃഷ്ണന്റെയും ടി. കല്യാണിയുടെയും മകനാണ്. ഭാര്യ: മാളവിക. മകള്‍: ഇവ. സഹോദരങ്ങള്‍: എം ജയന്തി, എം രതീഷ്.
