കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കുണ്ടംകുഴി നെടുംബയലിലെ രമ്യ(37) ആണ് മരിച്ചത്. ഒരുമാസത്തോളമായി തലശേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വൈകീട്ട് 4 നു വീട്ടുവളപ്പില്‍ നടക്കും. കുണ്ടംകുഴി നിടുംബയലിലെ ടൈലര്‍ വിപി ഗോവിന്ദന്റെയും പത്മാവതിയുടെയും മകളാണ്. ഭര്‍ത്താവ്: രവീന്ദ്രന്‍(ബന്തടുക്ക). സഹോദരന്‍: രാജേഷ്.
