തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 75 വർഷം തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ. ചൊവ്വൂർ സ്വദേശി ശ്രീരാഗിനെയാണ്(25) തൃശൂർ അതിവേഗ കോടതി ശിക്ഷിച്ചത്.
അഞ്ചാം ക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി കഞ്ചാവ് വലിക്കാൻ നൽകിയതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസാണിത്. കുട്ടി എൽകെജിയിൽ പഠിക്കുന്ന സമയം മുതൽ പ്രതി പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
