കല്‍പ്പറ്റ: റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നിഷ്മയടക്കം 16 അംഗ സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്.
അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
