കോഴിക്കോട്: കോടഞ്ചേരി പാത്തിപ്പാറയിൽ വനം വകുപ്പിന്റെ രണ്ടു കേസുകളിലെ പ്രതിയായ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ(52) ആണ് മരിച്ചത്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയതിനു ൾപ്പെടെയുള്ള കേസുകളിലെ പ്രതിയായ ചന്ദ്രനെ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്കു തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈസൻസ് ഇല്ലാത്ത തോക്കും സമീപത്തു നിന്നു കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
