സംസ്ഥാനത്ത് കാലവർഷം നേരത്തേ എത്തിയേക്കും. കാത്തിരിക്കുന്നത് പെരുമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് എപ്പോൾ വേണമെങ്കിലും കാലവർഷമെത്താമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 27ന് കാലവർഷം കേരള തീരം തൊടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതു 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ പോകാമെന്നും പ്രവചിച്ചിരുന്നു. എന്നാൽ ആൻഡമാൻ തീരത്ത് പ്രതീക്ഷിച്ചതിലും 9 ദിവസം മുൻപ് കാലവർഷം എത്തിയതോടെയാണ് ഇതിനു മാറ്റമുണ്ടായത്.
സാധാരണ ലഭിക്കുന്നതിനേക്കാൾ മഴ ഇത്തവണ ഉണ്ടാകും. ജൂൺ മുതൽ സെപ്റ്റംബർ വരെ ശരാശരിയായ 868.8 മില്ലി ലീറ്ററിനേക്കാൾ മഴ ഇത്തവണ ലഭിക്കും. പസഫിക്കിലെ എൽനിനോയുടെ അഭാവം കാലവർഷത്തിനു അനുകൂലമാകും. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page