പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ സലിം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവർ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് തട്ടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.
കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ എടത്തല സ്വദേശി മണികണ്ഠൻ, ബിലാൽ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം പിടിയിലായി. പൊലീസ് ചമഞ്ഞ് തൊഴിലാളികളിൽ നിന്നു 70,000 രൂപയും 4 മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തെന്നാണ് പരാതി. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page