തൃശൂർ : എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാദർ ലിയോ പുത്തൂരിനെ(32) പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ന് പള്ളിമണി അടിക്കുന്നതിനു കപ്യാർ വികാരിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കൈക്കാരനെ വിവരം അറിയിച്ചു. പള്ളിയോടു ചേർന്നുള്ള കിടപ്പുമുറിയിലേക്കു ജനലിലൂടെ കൈക്കാരൻ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
6 വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22ന് പതിയാരം പള്ളിയിൽ വികാരിയായി ചാർജ്ജെടുത്തു. മുൻപ് എരുമപ്പെട്ടി പരിയാരം പള്ളിയിലെ വികാരിയായിരുന്നു
