വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎല്‍എ ബലംപ്രയോഗിച്ചു മോചിപ്പിച്ചു

പത്തനംതിട്ട: വനം വകുപ്പു കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍ ബലം പ്രയോഗിച്ചു മോചിപ്പിച്ചു. ഡിവൈ.എസ്.പിയും പൊലീസ് ഉദ്യോഗസ്ഥന്മാരും വനംവകുപ്പോഫീസിലുള്ളപ്പോഴായിരുന്നു ഇതെന്നു പറയുന്നു.
കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ഒരു മണ്ണു മാന്തി യന്ത്രം ഡ്രൈവറെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിവരമറിഞ്ഞാണ് എംഎല്‍എ ക്ഷുഭിതനായി ഫോറസ്റ്റ് ഓഫീസിലെത്തിയത്. ‘കത്തിക്കും’ എന്തു തോന്ന്യാസമാണ് ഈ കാണിക്കുന്നത്. ഇനി നക്‌സലുകള്‍ വരും. ജനങ്ങള്‍ കാട്ടാന നാട്ടിലിറങ്ങിയതില്‍ പ്രതിഷേധിക്കുമ്പോള്‍ ഫോറസ്റ്റ് ജീവനക്കാരും പൊലീസും പാവങ്ങളെ പിടിച്ചു പീഡിപ്പിക്കുന്നു-എം.എല്‍.എ രോഷം പ്രകടിപ്പിച്ചു. ആനക്കു ഷോക്കേറ്റതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഈ സംഭവത്തില്‍ സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page