മാനന്തവാടി: വയനാട്ടില്‍ വൃദ്ധയെ വനത്തിനുള്ളില്‍ കാണാതായി. മാനന്തവാടി, പിലാക്കാവ് മണിയന്‍ കുന്ന് ഊന്നുകല്ലിലെ ലീലയെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനു പൊലീസും വനംവകുപ്പും അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ഇവര്‍ വനത്തിലൂടെ പോവുന്നതിന്റെ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വന്യമൃഗശല്യം ഏറെയുള്ള സ്ഥലമാണിത്. മാസങ്ങള്‍ക്കു മുമ്പു ഒരു പശുവിനെ കടുവ ഈ പ്രദേശത്ത് ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
