മുംബൈയിലെ പഴയകാല ഹോട്ടല്‍ വ്യാപാരി കെ.പി അബ്ദുല്ല മൊഗ്രാല്‍ അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും മുംബൈയിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന മൊഗ്രാല്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ എവര്‍ഗ്രീന്‍ ഹൗസില്‍ കെ.പി അബ്ദുല്ല(87) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം മുംബൈ-മൊഗ്രാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.
എം.ജി കദീജയാണ് ഭാര്യ. മക്കള്‍: അസീമ കെ.പി, സുഹ്‌റ കെ.പി, സഹീര്‍ കെ.പി, സാദിഖ് സഫീര്‍ കെ.പി.(രണ്ട് പേരും ഓസ്‌ട്രേലിയ). മരുമക്കള്‍:പരേതനായ ബി.എന്‍ അബ്ദുള്ള വലിയ നാങ്കി, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, നേഹ സല്‍മ മംഗ്‌ളൂരു, കദീജ മുബീന കാസര്‍കോട്.
സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ്, സുലൈമാന്‍, ഇബ്രാഹിം, ആത്തിക, ആയിഷ, ആമിന, ബീഫാത്തിമ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page