ആലപ്പുഴ: ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ ബെഡ് റോൾ സ്റ്റാഫായ അസം സ്വദേശി അക്ഷയജ്യോതി ഗൊഗോയാണ് അറസ്റ്റിലായത്. കന്യാകുമാരി-ദിബ്രുഗർ കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ ചെങ്ങന്നൂരിൽ എത്തിയപ്പോൾ ഇയാൾ യാത്രക്കാരിയായ യുവതിയോടു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പൊലീസെത്തി പ്രതിയെ പിടികൂടി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് റെയിൽവേയും അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
