ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 53 വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 53,500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ ലെനിൻ കുമാറിനാണ് ശിക്ഷ ലഭിച്ചത്. ഇടുക്കി അതിവേഗ കോടതിയുടേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
2020ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനും മുതിരപ്പുഴയിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പാറയുടെ മറവിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് ശാരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. കുട്ടിക്ക് ധനസഹായം നൽകാൻ ജില്ലാ ലീഗൽ അതോറിറ്റിയോടു കോടതി ഉത്തരവിട്ടു.
