കൊല്ലം: പൊറോട്ട നൽകാത്തതിനു ഹോട്ടലുടമയെ യുവാക്കൾ അക്രമിച്ചതായി പരാതി. കൊല്ലം കിളികൊല്ലൂർ മങ്ങാട്സംഘം മുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിനു നേരെയാണ് അക്രമണമുണ്ടായത്.
ഞായറാഴ്ച രാത്രി കട അടയ്ക്കുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടത്. എല്ലാം തീർന്നെന്നു പറഞ്ഞതോടെ പ്രകോപിതനായ യുവാവ് ഇറങ്ങിപോയി. തുടർന്ന് മറ്റൊരു യുവാവുമായി ഹോട്ടലിലെത്തി അമൽകുമാറിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
