കാസര്‍കോട്: വീടിന്റെ ഒന്നാം നിലയിലേക്ക് കല്ലുകയറ്റുന്നതിനിടയില്‍ കാല്‍ തെന്നി താഴേക്ക് വീണ് യുവാവിനു ദാരുണാന്ത്യം. ബേക്കൂര്‍, കുബണൂര്‍, ജോഡ്കല്ല്, നവോദയ നഗറിലെ കിട്ടു പുരുഷയുടെ മകന്‍ ജെ. ശശിധര (32)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കുബണൂര്‍, ചിന്ന മുഗറു ബണത്താടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശശിധരയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു. മോഹിനിയാണ് ശശിധരയുടെ മാതാവ്. ഭാര്യ: നേത്രസുജയ. മാനസ് ഏക മകനാണ്. സഹോദരങ്ങള്‍: ജഗദീഷ്, പുഷ്പ.
ശശിധരയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ചകളില്‍ പോലും ജോലിക്കു പോകുന്ന കഠിനാധ്വാനിയായിരുന്നു ശശിധരയെന്നു സുഹൃത്തുക്കള്‍ അനുസ്മരിച്ചു.
