കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് കൊച്ചി നാവികസേനയിലേക്ക് ഫോണ്‍ കോള്‍ എത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്തു വരുന്നു.
ഐഎന്‍എസ് വിക്രാന്തയുടെ ലൊക്കേഷന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ എത്തിയത്. നാവിക സേന നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ എന്ന ആളാണ് ഫോണ്‍ ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.
സംഭവം ആദ്യം അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ലെങ്കിലും അതിര്‍ത്തിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് നേവല്‍ ബേസ് അധികൃതര്‍ കൊച്ചി ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളില്‍ നിന്നാണ് കോള്‍ എത്തിയതെന്നു വ്യക്തമായി. ഫോണിന്റെ ഉടമസ്ഥന്‍ രാഘവന്‍ എന്ന ആണാളത്രെ. അതേ സമയം കേസുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
