തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ തിങ്കളാഴ്ച ചൂടു വര്‍ധിക്കാനിടയുണ്ടെന്ന നിഗമനത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് 37 ഡിഗ്രി വരെ ഉയരും.
രൂക്ഷമായ ചൂടും ഈര്‍പ്പമുള്ള വായുവും മൂലം ഈ ജില്ലകളില്‍ അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥ അനുഭവപ്പെട്ടേക്കും.
