കൊച്ചി: സൈക്കിൾ പമ്പ് കച്ചവടക്കാരെന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല, സിറാജുൽ മുൻഷി, റാബി, സെയ്ദുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് സെക്കിൾ പമ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നത്. 200 സൈക്കിൾ പമ്പുകളിൽ നിന്നായി 24 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തു. ഒഡിഷയിൽ നിന്നു ഒരു കിലോ കഞ്ചാവ് 2000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 20,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നു കഞ്ചാവ് ബസ് മാർഗം അങ്കമാലിയിലെത്തിച്ചു. തുടർന്ന് ഓട്ടോയിൽ പോകുന്നതിനിടെയാണ് പൊലീസും ഡാൻസാഫും ചേർന്ന് ഇവരെ പിടികൂടിയത്.
