മൈസൂര്‍: പത്മശ്രീ പുരസ്‌കാര ജേതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പ (70)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗ പട്ടണത്തിനടുത്ത് കാവേരി നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
മൈസൂരിലെ വിശ്വേശ്വര നഗര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അക്കമഹാദേവി റോഡിലാണ് ഡോ. അയ്യപ്പന്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.
കൃഷി, മത്സ്യകൃഷി ഗവേഷണം, എന്നിവയില്‍ ശ്രദ്ധേയനായിരുന്നു. കാര്‍ഷിക ശാസ്ത്രത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2022ല്‍ ആണ് പത്മശ്രീ നല്‍കി ആദരിച്ചത്. ഇംഫാലിലെ സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
