കോഴിക്കോട് : വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് വനിതകൾ ഉൾപ്പെടെ നാലുപേർ മരിച്ചു. പുന്നോലിലെ റോജ, ജയവല്ലി, കുഞ്ഞിപ്പള്ളിയിലെ രഞ്ജു, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.ഞായറാഴ്ച്ച വൈകിട്ട് ആയിരുന്നു അപകടം.പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരു കുട്ടി ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ തകർന്ന കാർ വെട്ടി പൊളിച്ചാണ് അതിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു വാൻ. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കാർ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ വാൻ ഇടിച്ചാണ് ദുരന്തം ഉണ്ടായതെന്ന് കാണികൾ പറഞ്ഞു
