തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും ഇതിനൊപ്പം പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ ഫലം അറിയാനാകും. പിആർഡി ലൈവ്(PRD Live) മൊബൈൽ ആപ്പിലും ഫലം ലഭ്യമാണ്. 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ തവണ 99.69 ശതമാനമായിരുന്നു വിജയശതമാനം.
