ആലപ്പുഴ: വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സൂരജ് (17) ആണ് മരിച്ചത്.
ബന്ധുവീട്ടിലെ നായയുടെ നഖം കൊണ്ടാണ് സൂരജിനു പോറലേറ്റത്. ഇതിനെ വലിയ കാര്യമാക്കുകയോ വാക്‌സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. പിന്നീടാണ് പേവിഷബാധയുണ്ടായതായി വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
