തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവച്ചു. നിലവിൽ മേളകൾ ആരംഭിച്ച ജില്ലകളിൽ എക്സിബിഷൻ മാത്രം നടക്കും. സാംസ്കാരിക കലാപരിപാടികൾ പൂർണമായും ഒഴിവാക്കും. 6 ജില്ലകളിലെ ആഘോഷങ്ങളാണ് മാറ്റിവച്ചത്. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. അതിനിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് നടത്താനിരുന്ന റാലികളും മാറ്റി. ഇവ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
