കാസര്‍കോട്: ഛര്‍ദ്ദി ബാധിച്ച് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍, പാലാവയല്‍, നിരത്തും തട്ടിലെ ചെറുവീട്ടില്‍ സി. രാജീവന്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് രാജീവന് ഛര്‍ദ്ദി തുടങ്ങിയത്. വീട്ടില്‍ വച്ച് നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായ ഇയാളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രവി-മീനാക്ഷി ദമ്പതികളുടെ മകനാണ് രാജീവന്‍. സഹോദരങ്ങള്‍: രാഗി, രാജി, രാഹുല്‍.
