കാസര്‍കോട് :കെപിസിസി പ്രസിഡന്റായി കെ സുധാകരന് തുടരട്ടെ എന്ന് ഡി സി സി ഓഫീസിനു മുന്നില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നു ബോര്‍ഡ് ഹൈ കമ്മന്റിനെ ഓര്‍മിപ്പിച്ചു.
സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ബോര്‍ഡിന്റെ സാന്നിധ്യം കോണ്‍ഗ്രസിലെ ഒളിപ്പോരാട്ടത്തിന് ശക്തി പകരുമെന്ന് കരുതുന്നു.
