കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ മാവുങ്കാല്‍, മൂലക്കണ്ടത്തെ പ്രകാശന്‍ കലയപ്പാടി (38) ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ചെറുപ്രായത്തില്‍ തന്നെ പിതാവായ മഡിയന്‍ പുത്തൂരന്റെ പാതയില്‍ തെയ്യം കെട്ടിത്തുടങ്ങി. പതിനാറാം വയസ്സില്‍ ചേറ്റുകുണ്ട്, കുദ്രു മൂകാംബിക ക്ഷേത്രത്തില്‍ തെയ്യം കെട്ടി ആചാരം കൊണ്ടു. തുടര്‍ന്ന് പുതിയ കണ്ടം അടിയാര്‍ കാവില്‍ നിന്നു പട്ടും വളയും നല്‍കി ആദരിച്ചു. നിരവധി സ്ഥലങ്ങളില്‍ പടിഞ്ഞാര്‍ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികന്‍, മന്ത്രഗുളികന്‍, ധൂമാതി, പുലിചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുള്ള പ്രകാശന്‍ കലയപ്പാടി ഭക്തജന മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ്.
പരേതനായ കുട്യന്‍ പുത്തൂരന്റെയും യശോദയുടെയും മകനാണ്. ഭാര്യ: മല്ലിക. മകള്‍: ശ്രീക്കുട്ടി (വിദ്യാര്‍ത്ഥിനി, ബല്ല ഹയര്‍സെക്കണ്ടറി സ്‌കൂള്‍). സഹോദരി: വാസന്തി. പ്രകാശന്‍ കലയപ്പാടിയുടെ നിര്യാണത്തില്‍ വിവിധ ദേവസ്ഥാന തറവാട് കമ്മിറ്റികള്‍ അനുശോചിച്ചു.
