കുമ്പള : പ്രമുഖ ദീനീ പണ്ഡിതൻ മൊഗ്രാൽ മൈമൂൻ നഗറിൽ താമസിക്കുന്ന അംഗടിമുഗർ ഖാസി അസീസ് ഉസ്താദ് എന്ന പേരിൽ അറിയപ്പെടു ന്ന അബ്ദുൽ അസീസ് മുസ്ലിയാർ(90) അന്തരിച്ചു. പരേതനായ മൊഗ്രാൽ കോട്ട അബ്ദുൽഖാദർ മുസ്ലിയാരുടെ സഹോദരി ഭർത്താവാണ്.
ഭാര്യ:സൈനബ. മക്കൾ :യൂനുസ്, അൻസാർ താജുദ്ദീൻ നൗഫൽ,നൗഷാദ്, സാഹിദ.നസീമ.
മരുമക്കൾ:മുഹമ്മദ് മുസ്ലിയാർ മദനി, ഇബ്രാഹിം ഉദുമ, സാജിത തായലങ്ങാടി, അനീസ മൊഗ്രാൽ, ഷംഷാദ് പൈവളിഗെ, ഷംസീന ബായാർ. നസീബ.സഹോദരങ്ങൾ:എ പി ആദം മാസ്റ്റർ, ആസിയമ്മ, ആയിഷ കമ്പാർ.
മയ്യത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.