കാസര്‍കോട് : വഖഫ് നിയമഭേദഗതി സമൂഹത്തിന് ഗുണകരമാണെന്നും സാധാരണക്കാരായ മുസ്ലിങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ബിജെപി സംസ്ഥാന വക്താവ് വി.പി. ശ്രീപദ്മനാഭന്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ ശില്പശാലയില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. വഖഫ് നിയമം ഭീകരവും ജനദ്രോഹപരവുമായത് 1995-ല്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഭേദഗതിയോടെയാണ്. അനിയന്ത്രിതമായ അധികാരം ലഭിച്ചതോടെ ഏതൊരു സ്വത്തിന് മേലും വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചേക്കാം എന്ന സാഹചര്യം വന്നു. അതേ സമയം സാധാരണക്കാരായ മുസ്ലീങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വഖഫ് ബോര്‍ഡ് പരാജയപ്പെട്ടു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യമാക്കാനും പുതിയ നിയമഭേദഗതി ഉപകരിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയതിന് സമാനമായി വഖഫ് നിയമഭേദഗതിക്കെതിരെയും മുസ്ലീം സമൂഹത്തെ തിരിച്ചുവിടാനും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഭേദഗതിയെ കുറിച്ചുള്ള വസ്തുതകള്‍ മുസ്ലിം സമൂഹത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബിജെപി ശില്‍പ്പശാല നടത്തി
കാസര്‍കോട് : വഖഫ് നിയമഭേദഗതി ജനജാഗരണ യജ്ഞത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിനേതൃ ശില്പശാല നടത്തി. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വകാതാവ് വി.പി. പത്മനാഭന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പി.ആര്‍ സുനില്‍, ജില്ലാ സെക്രട്ടറിമാരായ സഞ്ജീവ പുലിക്കൂര്‍, പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, ബദിയടുക്ക മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീധര ബെള്ളൂര്‍ പ്രസംഗിച്ചു.