കാസര്‍കോട്: ആറര ലിറ്റര്‍ കേരള ബിയറുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ലെഗിന്‍പുര്‍ഗിരി ഫുള്‍ബഹര്‍ ബോളാരിപ്പുര്‍വയിലെ മോനുസിംഗിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ക്കു കൈവശം വയ്ക്കാവുന്നതില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനാണ് അറസ്റ്റ്. കുമ്പള എക്‌സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം, രാഹുല്‍ ഇ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
