കാസര്‍കോട്: കാസര്‍കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ പള്ളിക്കര പൂച്ചക്കാട്ട് കോഴി ലോറി ഞ്ഞു . അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ് നാട് സ്വദേശി സെന്തിലിനും കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആറു മണിയോടെ പൂച്ചക്കാട്, അരയാല്‍ തറയിലാണ് അപകടം. നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തകര്‍ന്ന ലോറിയില്‍ കുടുങ്ങിപ്പോയ സെന്തിലിനെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാരും പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെയായി അരയാല്‍ത്തറയ്ക്കു സമീപം നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
