കാസർകോട് ; ബേഡഡുക്ക ആട് ഫാം ജൂണിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തു ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആട് ഫെയിം ആരംഭിക്കുന്നത്. . ആട് ഫാമിന്റെ സിവില്‍ വര്‍ക്കുകള്‍ പൂര്‍തിയായെന്നു ജില്ലാ വികസന സമിതി യോഗത്തിൽ സി എച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു. ആട്
ഫാമിന് തുക അനുവദിക്കുന്നതിനു നടപടികള്‍ ആരംഭിച്ചതായി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍, വാഹനം ലഭ്യമാക്കല്‍, ഫാം ഓഫീസിലേക്ക് ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കായി ഡയറക്ടറിലേക്ക് എഴുതിയിട്ടുണ്ടെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്തിട്ടുള്ള അഡീഷണല്‍ സിവില്‍ വര്‍ക്കുകളും ഇലക്ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകളും കഴിഞ്ഞു, ഫാമിലേക്ക് കാഷ്വല്‍ തൊഴിലാളികളെ സജ്ജമാക്കുന്നതിനായി അനിമല്‍ ഹാന്റ്‌ലേഴ്‌സ് ട്രെയിനിംഗില്‍ തല്‍പരരായ വ്യക്തികളില്‍ നിന്നും ലഭിച്ച അന്‍പതോളം അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി എല്‍.എം.ടി.സിക്ക് അയച്ച് കൊടുതിട്ടുണ്ട്.
