കാസർകോട്: രാവിലെ ചായ കുടിച്ചശേഷം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. കാറഡുക്ക ശാന്തിനഗർ നന്ദനത്തിലെ ചന്ദ്രൻ്റെ ഭാര്യ പൂർണ്ണിമ (34) യാണു മരിച്ചത്. ഞായറാഴ്ച 11 മണിയോടെയായിരുന്നു മരണം. കുഴഞ്ഞു വീണ പൂർണ്ണിമയെ ഉടൻ മുള്ളേരിയയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഏകമകൻ സായന്ത് കൃഷ്ണ. പരേതനായ മാധവൻ നായരാണു പിതാവ്. മാതാവ് സരോജിനി. സഹോദരങ്ങൾ വിനോദ്കുമാർ, പുഷലത, മണികണ്ഠൻ.
