തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 3, 6, 7 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. മെയ് 4നും 5നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും എതിരെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
