മലപ്പുറം: ചക്ക തലയില്‍ വീണു ഒമ്പതുവയസ്സുകാരി മരിച്ചു. മലപ്പുറം ചങ്കുവെട്ടിയിലാണ് ദുരന്തമുണ്ടായത്. ചങ്കുവെട്ടിയിലെ കുഞ്ഞലവിയുടെ മകള്‍ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് ഇന്നു രാവിലെ മറ്റു കുട്ടികള്‍ക്കൊപ്പം ആയിഷ കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ തൊട്ടടുത്തു നിന്ന പ്ലാവില്‍ നിന്നു ചക്ക ആയിഷയുടെ തലയില്‍ വീണു. ചക്ക വീണതിന്റെ ആഘാതത്തില്‍ കുട്ടി വീഴുകയും അടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ച് മരിക്കുകയുമായിരുന്നു. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആയിഷയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
