കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തമുണ്ടായതോടെ രോഗികളെ ഒഴിപ്പിച്ചു. അത്യാഹിത വിഭാഗത്തോടു ചേർന്നുള്ള യുപിഎസ് റൂമിൽ പുക ഉയരുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. ഷോർട്ട് സർക്ക്യൂട്ടാണെന്നാണ് സംശയം. പുക ഉയർന്നതോടെ രോഗികളെയും ഉപകരണങ്ങളും മാറ്റുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാ സേനയും പൊലീസും തീ അണയ്ക്കാൻ ശ്രമിക്കുന്നു.
