കാസര്‍കോട്: മംഗ്‌ളൂരുവില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരീക്ഷണത്തിനും നിര്‍ദ്ദേശം. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിര്‍ത്തി റോഡുകളില്‍ നിരീക്ഷണത്തിനും നിര്‍ദ്ദേശം നല്‍കി. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് തലപ്പാടി- മംഗ്‌ളൂരു റൂട്ടില്‍ ബസോട്ടം നിലച്ചു. ഇതുമൂലം കാസര്‍കോട്ടു നിന്നുള്ള ബസുകള്‍ തലപ്പാടിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് മടങ്ങുന്നു. കാസര്‍കോട് നിന്ന് പുത്തൂര്‍,സുള്ള്യ എന്നിവിടങ്ങളിലേയ്ക്കുള്ള ബസ് സര്‍വ്വീസും നിര്‍ത്തിവച്ചു. തലപ്പാടിയില്‍ കേരള പൊലീസിന്റെ വന്‍ സംഘം ക്യാമ്പു ചെയ്യുന്നു.
