കാസർകോട്: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു. വ്യാഴാഴ്ച്ച രാവിലെയാണ് കൊടിമരം ആനപ്പന്തലിലേയ്ക്ക് ചരിഞ്ഞനിലയിൽ കാണപ്പെട്ടത്. പൂർണ്ണമായും പിത്തള പൂശിയ കൊടിമരത്തിന്റെ അടിഭാഗം അടർന്ന് പൊങ്ങിയ നിലയിലാണ്. പുലർച്ചെ ഉണ്ടായ കനത്ത കാറ്റും മഴയുമാണ് കൊടിമരം ചെരിയാൻ ഇടയാക്കിയതെന്നു സംശയിക്കുന്നു. കാലപഴക്കം മറ്റൊരു കാരണമായി പറയപ്പെടുന്നു. വിവരമറിഞ്ഞ് ക്ഷേത്രം അധികൃതരും നൂറു കണക്കിനു ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തി. ബേക്കൽ പൊലീസും ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.
