കുമ്പള: മൊഗ്രാലില്‍ മീലാദ് നഗറില്‍ നടക്കുന്ന അണ്ടര്‍-16 ഫൈവ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് എഫ് സി കോട്ടയന്‍സിനെ തോല്‍പ്പിച്ചു സോക്കര്‍ നടുപ്പളം ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് വൈകിട്ടു അഞ്ച് മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ നടുപ്പളം, എഫ്‌സി ദേളിയെ നേരിടും. മിനിഞ്ഞാന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ജൂനിയേഴ്‌സ് പട്‌ളയെ തോല്‍പ്പിച്ചാണ് എഫ്.സി ദേളി ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് എഫ്‌സി ദേളി വിജയിച്ച് ഫൈനലില്‍ കടന്നത്.
മൂന്ന് ദിവസങ്ങളിലായി 24 ടീമുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ മാമാങ്കം മീലാദ് നഗറിന് ഉത്സവഛായ പകര്‍ന്നു. ഫൈനലിന് മുന്നോടിയായി നാലുമണിക്ക് ഷൈനിങ് ഷൂട്ടേഴ്‌സ് മീലാദ് നഗറും പഴയ തായലവളപ്പ് സീനിയര്‍ ടീമും പ്രദര്‍ശന മത്സരം നടത്തും.
ബി.എം ഫായിസ് മൊഗ്രാല്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റ് സംഘാടകരായ റുഷി, ഫായിസ്, നദീം നേതൃത്വം നല്‍കി. എം.പി അബ്ദുല്‍ ഖാദര്‍, ബി.എ മുഹമ്മദ് കുഞ്ഞി, കെ.എ മുഹമ്മദ്, എസ്.കെ ഇബ്രാഹിം, ടി.എം ഇബ്രാഹിം, ടി.എ ജലാല്‍, എം.എ മൂസ, ശാഫി മീലാദ് നഗര്‍, എം.എസ് മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
