കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആറായിരം കുട്ടികള്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. മെയ് അഞ്ചിന് വൈകിട്ട് 3 മണിക്കാണ് താലൂക്കിലെ 235 ഗ്രന്ഥശാലകളിലും കുട്ടികള്‍ അണിചേരുന്ന സൈക്കിള്‍ റാലി നടക്കുക. പ്രതിജ്ഞ എടുക്കല്‍, ബോധവല്‍ക്കരണ സദസ്സ് തുടങ്ങിയ പരിപാടികളും നടക്കും. ജനമൈത്രി പൊലീസ്, എക്‌സൈസ്, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് പി വേണുഗോപാലനും സെക്രട്ടറി വി ചന്ദ്രനും അഭ്യര്‍ത്ഥിച്ചു.
