കോഴിക്കോട്: കോഴിക്കോട് പാലക്കോട്ടുവയലിൽ നടന്ന സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. സൂരജിനെ 15 പേർ അടങ്ങുന്ന സംഘം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ശനിയാഴ്ച രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.അതിനിടെ യുവാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
