കാസര്‍കോട്: പുഴയില്‍ തോട്ട പൊട്ടിച്ച് വംശനാശ ഭീഷണി നേരിടുന്ന ‘മിസ് കേരള’ മത്സ്യത്തെ ഉള്‍പ്പെടെ കൊന്നൊടുക്കിയ സംഘം അറസ്റ്റില്‍. പാണത്തൂര്‍, കരിക്കെ, തോട്ടത്തിലെ യൂനുസ് (36), നിയാസ് (29), പാണത്തൂര്‍, പരിയാരത്തെ സതീഷ് (30), ബാപ്പുങ്കയത്തെ അനീഷ് (38) എന്നിവരെയാണ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. ശേഷപ്പയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ബീറ്റ് ഓഫീസര്‍മാരായ വി.വി വിനീത്, ജിഎഫ് പ്രവീണ്‍ കുമാര്‍, എം.എസ് സുരേഷ് കുമാര്‍ എന്നിവരും വനംവകുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു. പനത്തടി ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലെ പാണത്തൂര്‍, മഞ്ഞടുക്കം പുഴയില്‍ നിന്നാണ് സംഘം മീനുകളെ കൊന്നൊടുക്കിയത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.