തിരുവനന്തപുരം: അമ്പലമുക്കിലെ വിനീതയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം, അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൂക്കു കയറല്ലാതെ പ്രതിക്ക് മറ്റൊരു ശിക്ഷയും വിധിക്കാനില്ലെന്നു ജഡ്ജി വിധി പ്രസ്താവനയ്ക്കിടയില്‍ പറഞ്ഞു. 2022 ഫെബ്രുവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കാനാണ് തമിഴ്‌നാട് തോവാള സ്വദേശിയായ രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതിയായ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
