ലൈംഗിക ചേഷ്ട കാണിച്ചതിനെ ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൈംഗിക ചേഷ്ട കാണിച്ചത് ചോദ്യം ചെയ്ത യുവതിയെ കെട്ടിപ്പിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്. സജി കാളിയാനം, ഷാജി ബിരിക്കുളം എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.ബുധനാഴ്ച രാവിലെ 11 മണിയോടെ പരപ്പയ്ക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ വച്ച് ഒന്നാം പ്രതി പെട്ടിക്കട ഉടമയായ യുവതിക്കു നേരെ ചേഷ്ട കാണിച്ചതോടെയാണ് സംഭവത്തിനു തുടക്കം. ഇതു ചോദ്യം ചെയ്ത യുവതിയെ ബലപ്രയോഗത്തിലൂടെ ശരീരത്തോട് അടുപ്പിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നു വെള്ളരിക്കുണ്ട് പൊലീസ് …

ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഉദിനൂര്‍ സ്വദേശിനിയുടെ 31 ലക്ഷം രൂപ തട്ടി; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതി

കാസര്‍കോട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദിനൂരിലെ ഒരു യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി ദമ്പതികളായ കോഴിക്കോട്, വടകര സ്വദേശിനി ഷഫറിന്‍, ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ യുവതി ഷഫറിനെ പരിചയപ്പെട്ടത്. പിന്നീട് കുടുംബസുഹൃത്തുക്കളായി മാറി. യുഎഇയില്‍ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരി പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള …

ബംബ്രാണ ബീരണ്ടിക്കരയിൽ എക്സൈസ് പരിശോധന, 17 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

കാസർകോട്: 17.28 ലിറ്റർ കർണാടക നിർമിത വിദേശ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി. ബംബ്രാണ ബീരണ്ടിക്കര സ്വദേശി ബി തിമ്മപ്പ (52) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് 6 മണിയോടെ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ ഡി മാത്യുവും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് വിൽപ്പനക്കായി എത്തിച്ചതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ പീതാംബരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്.എം.എം, ജിതിൻ.വി, ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും …

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മൂന്നാമത്തെ നടൻ ആര് ? ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് സംഘം വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. കഞ്ചാവ് കേസിൽ ആലപ്പുഴക്കാരൻ അല്ലാത്ത മറ്റൊരു സിനിമ നടൻ കൂടി എക്സൈസിന്റെ നിരീക്ഷണത്തിൽ ഉണ്ട്.കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പൊലീസിനു മുന്നിൽ ഹാജരായ ഷൈൻ, ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു പറഞ്ഞതായാണ് എക്സൈസിനു ലഭിച്ച വിവരം. ഇതിന്റെ നിജസ്ഥിതി ചോദിച്ചറിയാനാണ് ഷൈനിനെ ആലപ്പുഴയിലേക്കു വിളിപ്പിച്ചിരിക്കുന്നത്. …

കണ്ണൂർ കൊയിലി ആശുപത്രി ഉടമയുടെ മകൻ കുടകിൽ മരിച്ച നിലയിൽ, കഴുത്തറുത്ത നിലയിൽ തോട്ടം ഉടമയുടെ മൃതദേഹം

വീരാജ്‌പേട്ട: വീരാജ്‌പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയില്‍ കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകന്‍ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്.കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനായ പ്രദീപ് തോട്ടത്തിലെ ഒറ്റമുറിക്കെട്ടിടത്തിലാണ് താമസം. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രീത, …

വീട്ടിലെ കുളിമുറിയിൽ നിന്നും ഷോക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജ(13)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും. ഫാത്തിമയാണ് മാതാവ്. ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന …